കീഴറ...

കീഴറ...കണ്ണൂര്‍ ജില്ലയില്‍, കണ്ണൂര്‍ താലൂക്കില്‍, കണ്ണപുരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണീ കീഴറ. ഞങ്ങളും മറ്റ് ഉത്തര മലബാറുകാരെപോലെ മുഴുവന്‍ അക്ഷരങ്ങളും പറയാറില്ല. ക്....റ എന്നാണു കീഴറയുടെ (ഞങ്ങളുടെ) ഉച്ചാരണം. പേര്‍ പോലെ തന്നെ ഒരു കീഴ് അറ തന്നെയാണീ കീഴറ. 3 ഭാഗവും കുന്നുകളാലും ഒരു ഭാഗം പുഴയാലും ചുറ്റപ്പെട്ട ഒരു തനി നാടന്‍ ഗ്രാമം. കീഴറ കൂലോം ഭഗവതിയാണു ഞങ്ങളെ കാത്തു രക്ഷിച്ചു വരുന്നത്. വളരെ ലളിത ജീവിതം നയിച്ചു പോന്നവരായിരുന്നു ഈ നാട്ടിലെ ജനങ്ങള്‍. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു ഈ നാട്ടിലെ ഭൂരിഭാഗവും. സാമുദായികമായി നോക്കിയാല്‍ ഇവിടെ തീയ്യ-നമ്പ്യാര്‍-പുലയ സമുദായക്കാരാണിവിടെ ഏറെയും. എന്നാല്‍ മറ്റ് എല്ലാ സമുദായത്തില്‍പെട്ടവരും ഇവിടെ ഉണ്ട്. കീഴറ കൂലോത്തെ കളിയാട്ടം എല്ലവരും ഒത്തൊരുമയോടെ ആഘോഷിച്ചു വരുന്നു. എല്ലാ വര്‍ഷവും കുംഭം 2 മുതല്‍ 7 വരെ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. കൂലോം കൂടാതെ പുതിയ ഭഗവതി കാവ്, ആച്ചനാട്ട് മഹദേവ ക്ഷേത്രം, പുളിത്തറമ്മല്‍, മാത്തറമ്മല്‍ തുടങ്ങി വേറെയും ആരാധനാലയങ്ങള്‍ കീഴറയിലുണ്ട്.
3 Comments:
കീഴറ വിശേഷങ്ങള്‍ ഇനി ഇതിലൂടെ...
സ്വാഗതം...
കീഴറ വിശേഷങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മോഷണം ഇന്റര്നെറ്റ് യുഗത്തില്‍
Post a Comment
<< Home